തൃശൂർ: കരുവന്നൂർ ബാങ്ക് (Karuvannur Bank) കൺസോർഷ്യം (consortium)അടുത്ത മാസം തുടങ്ങുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ(mk kannan). മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് പ്രതിസന്ധി മൂന്ന് കൊല്ലത്തിനകം പരിഹരിക്കും. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും എം.കെ കണ്ണൻ പറഞ്ഞു.
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിന് രക്ഷാ പാക്കേജ് ആയാണ് കൺസോർഷ്യം തുടങ്ങുന്നത്. വായ്പാ തട്ടിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിന് കേരള ബാങ്കിന്റെ 100 കോടിയുടെ രക്ഷാ പാക്കേജ് ആണ് തയാറായത്. തൃശൂർ ജില്ലയിലെ 160 സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ചു.