കൊച്ചി: രാജ്യത്തെ യാത്ര, വ്യാപാര അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 9 സിറ്റികളിൽ റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം. ചരിത്രപരമായ കോട്ടകൾ, ബീച്ചുകൾ, മതപരവും പൈതൃകപരവുമായ ചരിത്ര സ്മാരകങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സാഹസിക വിനോദങ്ങൾ, വിദേശ വിഭവങ്ങൾ, സാംസ്‌കാരിക ആഘോഷങ്ങൾ തുടങ്ങി നിരവധി വൈവിധ്യങ്ങളാൽ മഹാരാഷ്ട്ര രാജ്യത്തെ ഒന്നാമത്തെ വിനോദസഞ്ചാര കേന്ദ്രമാണ്. ട്രാവൽ ട്രേഡുമായി ബന്ധിപ്പിച്ച് വിപണി സാധ്യതകളും സജീവ ക്ലയന്റുകളിൽ നിന്ന് അഭിപ്രായങ്ങളും തേടുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര ടൂറിസം രാജ്യത്തുടനീളമുള്ള ഒൻപത് സിറ്റികളിൽ റോഡ് ഷോ ടൂർ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചി നഗരത്തിൽ റോഡ്ഷോ നടത്തുന്നത്. ഇതിനായി മഹാരാഷ്ട്ര ടൂറിസം ഡയറക്ട്റേറ്റിലെ ജോയിന്റ്ഡയറക്ട്ർ ഡോ.ധനഞ്ജയ് സവാൽക്കർ, ടൂറിസം സ്പെഷ്യലിസ്റ് ശ്രീമതി ഡോ. പ്രീതിൽ വനഗെ പവാർ എന്നിവർ മാർച്ച് 25 ന് ഹോളിഡേ ഇന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.
നഗരത്തിലെ ടൂർ, ട്രാവൽ കൂട്ടായ്മയിലെ പ്രമുഖരും പരിപാടിയിൽ എത്തിയിരുന്നു. ടൂറിസത്തിന്റെ ഓരോ വിഭാഗത്തിലും മഹാരാഷ്ട്രയ്ക്ക് വലിയ സാധ്യതകളുണ്ട്, അത് വിനോദസഞ്ചാരികൾക്ക് സഞ്ചരിക്കാൻ പരിധിയില്ലാത്ത സാധ്യതകൾ വാഗ്ധാനം ചെയ്യുന്നുണ്ട്. മികച്ച കണക്ടിവിറ്റി ഓപ്ഷൻ ആണ് അതിൽ പ്രധാനം. റോഡ്, റെയിൽവേ, ജലപാത, എയർവേകൾ എന്നിവയാൽ സംസ്ഥാനം ഒന്നിച്ച് ബന്ധപ്പെട്ടിരിക്കുകയാണ്. കൂടാതെ വലിയതും വിശാലവുമായ താമസസൗകര്യവും മഹാരാഷ്ട്രയിലുണ്ട്. ഇത് ആഭ്യാന്തര, അന്തർദേശിയ വിനോദ സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്നതാണ്.
സംസ്ഥാനത്തിന് ധാരാളം വന്യജീവി സങ്കേതങ്ങളും പ്രകൃതി റിസോർട്ടുകളും ഉഉള്ളതിനാൽ ആളുകൾക്ക് ജംഗിൾ സഫാരിയും വനപാതകളും ആസ്വദിക്കാൻ സാധിക്കും. സ്ക്യൂബ ഡൈവിംങ്ങ്, പാര ഗ്‌ളൈഡിങ്ങ്, ട്രെക്കിങ്ങ് തുടങ്ങി ധാരാളം സാഹസിക വിനോദങ്ങൾ സഞ്ചാരികൾക്കായി മഹാരാഷ്ട്രയിലുണ്ട്.ഇതിന് പുറമെ മതപരമായ തീർത്ഥടന കേന്ദ്രങ്ങളും ഇവിടെയുണ്ട്. കൊച്ചിക്ക് പുറമെ അഹമ്മദാബാദ്, ജയ്പ്പൂർ,ഇൻഡോർ, ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ,ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളിലാണ് റോഡ് ഷോ നടത്തുന്നത്.
മഹാരാഷ്ട്ര സർക്കാരിന്റെ ടൂറിസം വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും അന്തർസംസ്ഥാന യാത്ര, ടൂറിസം അവസരങ്ങൾ തുടങ്ങിയവ വർധിപ്പിക്കുന്നതിനാണ് റോഡ് ഷോ ടൂറിസം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര ടൂറിസം ഡയറക്ടർ മിലിന്ദ് ബോറിക്കർ (ഐഎഎസ്) പറഞ്ഞു. മഹാരാഷ്ട്രയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കോവിഡ് രണ്ടാം താരംഗത്തിന് ശേഷം വലിയ കുതിച്ചുചാട്ടം കാണുന്നുണ്ടെന്നും മിലിന്ദ് കൂട്ടിച്ചേർത്തു. പരിപാടിക്ക് ഇത്രയും നല്ല പ്രതികരണം കൊച്ചിയിൽ നിന്ന് ലഭിച്ചതിനെ അതിശയകരമായി കാണുന്നതായും പറഞ്ഞു.
തീരപ്രദേശം, സംസ്കാരം തുടങ്ങി അങ്ങേയറ്റം അഭിലാഷവും സമ്പന്നവുമായ നഗരമാണ് കൊച്ചി. ഈ പരിപാടിയിലൂടെ കൊച്ചിയിലെ യാത്ര പ്രേമികൾക്ക് മഹാരാഷ്ട്രയെ അടുത്തറിയാൻ സാധിക്കുമെന്നും പരിപാടി വിജയമാക്കി തരുന്ന മാധ്യമങ്ങൾക്കും യാത്ര,ടൂർ സഹോദര്യത്തിനും മഹാരാഷ്ട്ര ടൂറിസത്തിന്റെ പേരിൽ ഡോ.ധനഞ്ജയ് നന്ദി അറിയിച്ചു.