കോട്ടയം: പാലാ ഭരണങ്ങാനത്തു സമീപം ബൈക്ക് അപകടത്തിൽ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഷെബിൻ മാത്യു (20) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. ഇയാളെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി ഭരണങ്ങാനം മേരിഗിരി ആശുപത്രിക്ക് അടുത്തായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് റോഡ് വശത്തെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജിലെ മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ് മരിച്ച ഷെബിൻ.