എന്തിനാണ് ഈ സമരം എന്ന ബൈക്ക് യാത്രികന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ ഒരു മിനുറ്റേ എന്ന് പറഞ്ഞ് ‘മുങ്ങിയ’ ഡി.വൈ.എഫ്.ഐ നേതാവ് വിശദീകരണവുമായി രംഗത്ത് എത്തി. മുങ്ങിയതല്ലെന്നാണ് വയനാട് ചുണ്ടേൽ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായ പ്രജീഷ് ഫേസ്ബുക്കിൽ എഴുതിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
എന്തിനാണ് സമരം എന്ന് ബൈക്കിൽ എത്തിയ യുവാക്കള്‍ ചോദിക്കുമ്പോള്‍ ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞ് പ്രജീഷ് പോകുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്. വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ട്രോളുകളും നിറഞ്ഞു. ഇതോടെയാണ് പ്രജീഷ് വീശദീകരണവുമായി എത്തിയത്. വീഡിയോയിലുള്ളത് പോലെയല്ല സംഭവിച്ചതെന്നാണ് പ്രജീഷ് വ്യക്തമാക്കുന്നു.