തിരുവനന്തപുരം: ദേശീയ പണിമുടക്കിലെ അതിക്രമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ജനങ്ങളുടെ കരണത്തടിക്കാനും തുപ്പാനും ഒരു സമരക്കാർക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെടുകയും ചെയ്തു.
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകസംഘടനയല്ല. എന്നിരുന്നാലും പണിമുടക്ക് അക്രമത്തിലേക്ക് മാറിയതിൽ ഐഎൻടിയുസിയെ നിലപാട് അറിയിക്കുമെന്നും സതീശൻ വ്യക്തമാക്കി. അക്രമ സംഭവങ്ങളിൽ കോൺഗ്രസുകാർ പങ്കെടുത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.