പാലക്കാട്: മലമ്പുഴ ഡാമിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഒറ്റപ്പാലം സ്വദേശി മണികണ്ഠനാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയ്ക്കാണ് മണികണ്ഠനും സുഹൃത്തുക്കളും മലമ്പുഴ ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ മണികണ്ഠനെ കാണാതാവുകയായിരുന്നു.
തുടർന്ന് പൊലീസും നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് പുലർച്ചെയാണ് ഒടുവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.