തിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം സിൽവർ ലൈൻ സർവേ ഇന്ന് പുനരാരംഭിക്കും. അതേസമയം അതിരടയാള കല്ലിടാനെത്തുന്ന പ്രദേശങ്ങളിലെല്ലാം പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത കൂടുതൽ. അതേസമയം സർവേ തടയാനാകില്ലെന്ന കോടതി വിധികളാണ് സർക്കാരിന് ആശ്വാസം
അതെസമയം, കോട്ടയത്തിന് പിന്നാലെ എറണാകുളം മാമലയിലും കെ റെയിലിനെചൊല്ലി കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായി. കല്ലിടാന്‍ മാമലയിലെത്തിയ സില്‍വര്‍ലൈന്‍ സര്‍വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഗോ ബാക്ക് വിളികളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ പിഴുത് നാട്ടുകാര്‍ തോട്ടിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.