ന്യൂഡൽഹി: മാധ്യമപ്രവർത്തക റാണാ അയൂബിനെ മുംബൈ എയർപോർട്ടിൽ വെച്ച് അധികൃതർ തടഞ്ഞു. ചൊവ്വാഴ്ച ലണ്ടനിലേക്ക് പോകാനായി എത്തിയപ്പോഴാണ് അധികൃതർ തടഞ്ഞത്. യാത്രാ വിവരം ആഴ്ചകള്‍ക്ക് മുമ്പേ എല്ലാവരെയും അറിയിച്ചിരുന്നു. എന്നാല്‍ യാത്ര തടഞ്ഞ് ഇ ഡി തനിക്ക് സമന്‍സ് നോട്ടീസയച്ചുവെന്നും റാണ അയ്യൂബ് ആരോപിച്ചു. വിമാനത്താവളത്തില്‍ തടഞ്ഞതിന് ശേഷമാണ് ഇ ഡി സമന്‍സ് ലഭിച്ചതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റാണാ അയൂബ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റാണയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാലാണ് യാത്ര തടഞ്ഞെതെന്നാണ് വിശദീകരണം.