സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ സംസ്ഥാനത്ത് ഇന്ന് വീണ്ടും തുടങ്ങും. വ്യാപക പ്രതിഷേധത്തെ തുടർന്ന് പലയിടങ്ങളിലും സർവേ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. കല്ലിടൽ തുടരാമെന്ന സുപ്രിംകോടതി വിധിയുടെ ബലത്തിലാണ് കെ റെയിൽ കല്ലുനാട്ടിയുള്ള സർവേ പുനരാരംഭിക്കുന്നത്.പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം കല്ലിടും. കല്ലിടല്‍ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും. പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കും.
കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കല്ലിടലുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകാനാണ് തീരുമാനം. കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും നിർത്തിവെച്ച സർവേ നടപടികൾ വീണ്ടും തുടങ്ങും. പത്തനംതിട്ട ജില്ലയിലും ഇന്ന് മുതൽ സർവേ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കനത്ത പൊലീസ് സുരക്ഷയിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്.

















