കൊച്ചി: ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വർണം ഒളിച്ചുകടത്താൻ (gold smugglimg) ശ്രമിച്ചയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ (nedumbassery airport) പിടിയിൽ. സൗദിയിൽ നിന്നെത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച 962 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് വൻ സ്വർണവേട്ട നടത്തിയിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരാണ് അന്ന് പിടിയിലായത്.
തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീർ , മലപ്പുറം സ്വദേശി അഫ്സൽ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നത്. യൂസഫിൽ നിന്നും 966 ഗ്രാം, മുനീറിൽ നിന്നും 643 ഗ്രാം, ബഷീറിൽ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വർണ്ണവും കണ്ടെത്തിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.