ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചതായി റിപ്പോർട്ടുകൾ. ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് സന്ദര്‍ശനം ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. അടുത്തയാഴ്ചയാണ് ബെന്നറ്റിന്‍റെ ഇന്ത്യസന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ തിയ്യതി പിന്നീട് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് വ്യക്തമാക്കി. ഞായറാഴ്ചയാണ് ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ഐസൊലേഷനിലാണ് അദ്ദേഹം.
ഏപ്രില്‍ 3 മുതല്‍ 5 വരെയാണ് ബെന്നറ്റിന്‍റെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം നടത്തുന്നത്. സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുമെന്നും സൂചനകൾ.