കൊച്ചി: കെ റെയിൽ സർവേയുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ കൂടി ഇന്ന് ഹൈക്കോടതി തള്ളി. രണ്ട് റിട്ട് ഹർജികൾ ആണ് തള്ളിയിരിക്കുന്നത്. സർവേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സിൽവർ ലൈൻ സ്പെഷ്യൽ പദ്ധതി അല്ലെന്നും സർവേ തടയാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് എൻ.നഗരേഷിന്‍റെതാണ് ഉത്തരവ്.
കെ റെയില്‍ റെയിൽവെയുടെ പദ്ധതിയല്ലെന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദവും കോടതി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, കെ റെയിൽ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി രംഗത്തുവന്നു. സർക്കാർ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നും അവർ വ്യക്തമാക്കി.