മൂന്ന് ദിവസം കൊണ്ട് 500 കോടി ക്ലബിൽ ഇടം നേടി ആർആർആർ. 500ല്‍ അധികം തീയറ്ററുകളില്‍ ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമ വലിയ വിജയം നേടി മുന്നേറുകയാണ്. ആദ്യ ദിനം 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ മൂന്ന് ദിവസം കൊണ്ട് 500 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയിരിക്കുകയാണ്.
നീണ്ട കാത്തിരിപ്പിന് ശേഷം 25ന് ആണ് ചിത്രം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ കൊമുരം ഭീമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്ബോള്‍ രാം ചരണ്‍ അല്ലൂരി സീതാ രാമരാജുവായി എത്തുന്നു.
ജൂനിയര്‍ എന്‍ ടി ആറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ റിലീസ് പ്രഖ്യാപിച്ചിരുന്നത് ജനുവരി ഏഴിനായിരുന്നു. പിന്നീടാണ് ചിത്രം മാറ്റിയത്. ഡിവിവി ദനയ്യ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.