ഡൽഹി: ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം തുടരാനായി പ്രത്യേക നയം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുക്രെയിനിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു.
റഷ്യയും യുക്രെയിനും തമ്മിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രെയിനിൽ നിന്നും മടങ്ങി എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനുള്ള അടിസ്ഥാന സൗകര്യവും അക്കാഡമിക് സാഹചര്യവുമൊരുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി അഭിഭാഷക അരുണ ഗുപ്ത സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. കേന്ദ്രം വിഷയം പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിക്കുകയും ചെയ്തു.