കോഴിക്കോട്: കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്നേഷ് (42) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 2നാണ് സംഭവം. ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറുകയും വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ തീ വയ്ക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് രത്നേഷ് ഇറങ്ങി വരികയും, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്തു.
പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സ്വയം തീ കൊളുത്തി എല്ലാവരേയും ഇല്ലാതാക്കാനായിരുന്നു ശ്രമം. നാട്ടുകാരുടെ ഇടപെടലാണ് ഇത് ഇല്ലാതാക്കിയത്. കൃത്യസമയത്ത് അയല്‍ക്കാര്‍ തീ പടരുന്നത് കണ്ടതാണ് എല്ലാവര്‍ക്കും രക്ഷയായത്.

















