പാലക്കാട്: പേഴുങ്കരയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. കുന്നത്ത് വീട്ടിൽ ഹൗസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസ്സായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.
13 വയസ്സുകാരനായ മകനുമൊന്നിച്ചായിരുന്നു ഹൗസിയയുടെ താമസം. വൈകിട്ട് മകൻ പുറത്ത് കളിക്കാൻ പോയ സമയത്താണ് സംഭവം. ഏഴ് മണിയോടെ സഹോദരനെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ ഹൗസിയയെ കണ്ടെത്തിയത്. സംഭവത്തിൽ ടൗൺ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.