ന്യൂഡൽഹി; രാജ്യത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1270 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,30,19,453 ആയി. സജീവ കേസുകളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 16,187 സജീവ കോവിഡ് കേസുകള്‍ മാത്രമാണുള്ളത്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ 0.04 ശതമാനമാണ് ഇത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 554 പേരാണ് കോവിഡില്‍ നിന്നും മുക്തരായത്. ദേശീയ കോവിഡ് മുക്തി നിരക്ക് 98.75 ശതമാനമാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമാണ്. ഈ ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവുമാണ്.