ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചു കയറുന്നു. ചൊവ്വാഴ്ചയും ഇന്ധനവില ഉയരുമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.
ഡീസൽ ലിറ്ററിന് 74 പൈസയും പെട്രോൾ 87 പൈസയുമാണ് കൂട്ടുക. ഇതോടെ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ഇന്ധനവിലയിൽ കൂട്ടിയത് ആറ് രൂപയോളമാണ്.
പുതുക്കിയ വില രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.
റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിച്ചാലും അസംസ്കൃത എണ്ണവില താഴാൻ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയിൽ വിലവർധന തുടർന്നേക്കുമെന്നുമാണു റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മൂലം കഴിഞ്ഞ നവംബർ 3 മുതൽ മാർച്ച് 21 വരെ ഇന്ധനവില വർധന മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികൾക്ക് 225 കോടി ഡോളറിന്റെ (ഏകദേശം 17,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ.