മുംബൈ: ഉദ്ധവ് താക്കറെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ തല്ലിച്ചതച്ച് ശിവസേന പ്രവർത്തകർ. ജൽഗൗണിലെ ധാരാഗാവ് സ്വദേശിയായ ഹേമന്ത് ദ്വിതീയിയാണ് ആക്രമണത്തിനിരയായത്.
മഹാരാഷ്‌ട്രയിലെ ജൽഗൗണിലാണ് സംഭവം. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറയ്‌ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പോസ്റ്റിട്ടതിന് ശേഷം ജൽഗൗണിലെ സെൻട്രൽ മാളിലേക്ക് പോയതായിരുന്നു ഹേമന്ത്.
जळगावमध्ये मुख्यमंत्र्यांबाबत आक्षेपार्ह पोस्ट करणाऱ्याला शिवसैनिकांकडून चोप pic.twitter.com/pUSMUvnuv8
— TV9 Marathi (@TV9Marathi) March 27, 2022
തുടർന്ന് മാളിനുള്ളിലെ ഐ-നോക്‌സ് സ്‌ക്രീനിൽ നിന്നും സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു സംഘം ശിവസേന പ്രവർത്തകർ ഹേമന്തിന് സമീപമെത്തിയത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പോസ്റ്റിനെ ചോദ്യം ചെയ്ത് സംഘം ഹേമന്തിനെ ക്രൂരമായി മർദ്ദിച്ചു.
പോസ്റ്റിട്ടതിന് വിചാരണ ചെയ്യുകയും മാപ്പ് പറയിക്കുകയും ചെയ്തതിന് ശേഷം ഹേമന്തിനെപോലീസിന് കൈമാറിയാണ് ശിവസേന പ്രവർത്തകർ മാളിൽ നിന്നും പോയത്.
ഇനിയാരെങ്കിലും മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ ഹേമന്തിന്റെ അവസ്ഥയാകും സംഭവിക്കുകയെന്നും ശിവസേനയുടെ ജില്ലാനേതാവ് ഗുലാബ്രാവോ വാഗ് മുന്നറിയിപ്പ് നൽകി. അത്തരക്കാർ തെരുവിൽ വെച്ച് കൈകാര്യം ചെയ്യപ്പെടുമെന്നും ശിവസേന നേതാവ് പറഞ്ഞു.