ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ സർജിക്കൽ മാസ്ക് നിർമ്മിച്ച് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഹെൽത്ത്കെയർ കമ്പനി. തായ് വാനിലെ ഒരു മെഡിക്കൽ സപ്ലൈ കമ്പനിയായ മോടെക്സ് മാസ്‌ക് ക്രിയേറ്റീവ് ഹൗസാണ് മാസ്ക് നിർമ്മിച്ചത്.
ഹെൽത്ത്‌കെയർ ചെയർമാൻ ചെങ് യുങ്-ചു ആണ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ച മാസ്ക് ലോകത്തിന് മുമ്പിൽ സമർപ്പിച്ചത്. ഈ വമ്പൻ മാസ്കിന് 27 അടി 3 ഇഞ്ച്, 15 അടി 9 ഇഞ്ച് വലിപ്പമാണുള്ളത്. ഗിന്നസ് വേൾഡ് റെക്കോഡ് പ്രകാരം സാധാരണ മാസ്കിനേക്കാൾ 50 മടങ്ങ് വലിപ്പമുള്ള മാസ്കാണ് നിർമ്മിച്ചത്.
ചാങ്‌ഹുവ കൗണ്ടിയിൽ മോർടെക്‌സ് ഹെൽത്ത്‌കെയർ നടത്തുന്ന വിദ്യാഭ്യാസ വിനോദ സഞ്ചാര കേന്ദ്രമാണ് മോട്ടെക്‌സ് മാസ്‌ക് ക്രിയേറ്റീവ് ഹൗസ്. മാസ്ക് വേൾഡ് റെക്കോഡിൽ ഇടം പിടിച്ച കാര്യം വിധികർത്താവ് സ്ഥിരീകരിച്ചു.
കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയിൽ ലോകത്തിന് മുമ്പിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2020-ലാണ് ഇത്തരമൊരു മാസ്ക് നിർമ്മിക്കുക എന്ന ആശയം ഉണ്ടായതെന്ന് മോട്ടെക്‌സ് ഹെൽത്ത്‌കെയർ കോർപ്പറേഷൻ പറഞ്ഞു.