ഹൈദരാബാദ്: പാർട്ടിയുടെ (Congress Party) അംഗത്വം എടുക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് പോളിസി (Accident Insurance Policy) ഉറപ്പാക്കി കോൺഗ്രസ്. തെലങ്കാനയിലാണ് ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനായി കോൺഗ്രസ് പുതിയ ആശയം നടപ്പാക്കുന്നത്. പാർട്ടിയിൽ അംഗത്വമെടുക്കുന്നതോടെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. രാജ്യത്താകമാനം കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുകയാണ്. തെലങ്കാനയിൽ പാർട്ടി അംഗങ്ങളായ 39 ലക്ഷം പേർക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകാൻ പിസിസി അധ്യക്ഷൻ രേവന്ദ് റെഡ്ഡി അടക്കമുള്ള നേതാക്കളാണ് തീരുമാനിച്ചത്.
സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി നൽകി. തുടർന്ന് ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുമായി പാർട്ടി ചർച്ച നടത്തി. എട്ട് കോടി രൂപ പ്രീമിയവും അടച്ചു. നേരത്തെ ടിഡിപിയും ടിആർഎസും സമാന പദ്ധതി നടപ്പാക്കിയിരുന്നു. ഇൻഷൂറൻസ് ലഭിക്കാനായി ആളുകൾ പാർട്ടിയിൽ ചേരില്ലെന്നും കോൺഗ്രസ് ആശയങ്ങളോട് താൽപര്യമുള്ളവർ മാത്രമാണ് അംഗത്വമെടുക്കൂവെന്നും സംസ്ഥാനത്ത് പാർട്ടി ചുമതലയുള്ള് മാണിക്കം ടാഗോർ പ്രതികരിച്ചു.
അവശ്യഘട്ടങ്ങളിൽ പാർട്ടി പ്രവർത്തകരെ സഹായിക്കുകയും അവർക്ക് സംരക്ഷണമൊരുക്കുകയും മാത്രമാണ് പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷമാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റ് നേടിയെങ്കിലും ഇപ്പോൾ ആറ് അംഗങ്ങൾ മാത്രമാണുള്ളത്. 12 പേർ കൂറുമാറി.
സമരക്കാർ പറഞ്ഞ് അടച്ച പെട്രോൾ പമ്പ് ഡിവൈഎഫ്ഐയുടെ ഉറപ്പിൽ തുറന്നു; കല്ലേറിൽ തകർന്നു
തിരുവനന്തപുരം: സമരക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ച പമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉറപ്പിൽ തുറന്നത് വിനയായി. അടക്കാൻ ആവശ്യപ്പെട്ട സമരക്കാർ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ തകർന്നു.