തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരേ ഭൂവുടമകള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍വേ കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്നും കെ റെയില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന സുപ്രിംകോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ജനങ്ങളുടെ വികാരം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സര്‍വ്വേ നടത്തുന്നതിന് യു ഡി എഫ് എതിരല്ല. സര്‍വേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെ ആണ് എതിര്‍ക്കുന്നത്, അദ്ദേഹം വ്യക്തമാക്കി..
കെ റെയില്‍ സര്‍വേ ചോദ്യം ചെയ്ത് ഭൂ ഉടമകള്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

















