കൊച്ചി: വർക്കല ശിവപ്രസാദ് കൊലക്കേസിൽ പ്രതികളെ വെറുതേവിട്ട് ഹൈകോടതി. ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹരജിയിലാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി.
ഡി.എച്ച്.ആർ.എം പ്രവർത്തകരായ ആറ് പ്രതികളെയാണ്കോടതി വെറുതേവിട്ടത്. ആറു പ്രതികൾ കുറ്റം ചെയ്തെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, അഞ്ചാം പ്രതി സുധി നാരായണന്‍റെ ശിക്ഷ ഹൈകോടതി ശരിവെച്ചു.
ഡി.എച്ച്.ആർ.എം സംസ്ഥാന മുൻ ചെയർമാനും ആലുവ സ്വദേശിയുമായ സെൽവരാജ്, ദക്ഷിണ മേഖലാ ഓർഗനൈസറും ചെറുവണ്ണൂർ സ്വദേശിയുമായ വർക്കല ദാസ്, കൊല്ലം പെരുമ്പഴ സ്വദേശി ജയചന്ദ്രൻ, ചെറുവണ്ണൂർ സ്വദേശിയായ മധു എന്ന സജി, കൊല്ലം മുട്ടക്കാവുശ്ശേരി സ്വദേശി സുധി, വർക്കല സ്വദേശി സുധി സുര, അയിരൂർ സ്വദേശി പൊന്നുമോൻ എന്ന സുനിൽ എന്നിവരാണ് അപ്പീൽ നൽകിയത്.
2019 സെപ്റ്റംബർ 23ന് വർക്കല അയിരൂരിലാണ് കേസിനാസ്പ്ദമായ സംഭവം നടക്കുന്നത്. പ്രഭാത സവാരിക്കിടെ ശിവപ്രസാദിനെ ഡി.എച്ച്.ആർ.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമങ്ങളിലൂടെ ഡി.എച്ച്.ആർ.എം എന്ന സംഘടന ശ്രദ്ധിക്കപ്പെടാനും അംഗബലം ബോധ്യപ്പെടുത്താനുമാണ് ആക്രമണം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.