കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനായി നടൻ ദിലീപ് ആലുവ പോലീസ് ക്ലബ്ബിലെത്തി. താരത്തെ ഉടൻ തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആലുവയിലെ പത്മസരോവരത്തിലെ വീട്ടിൽ നിന്നു രാവിലെ പതിനൊന്നരയോടെയാണ് ദിലീപ് പോലീസ് ക്ലബ്ബിൽ ഹാജരായത്.
ഏപ്രിൽ 15ന് മുൻപായി കേസന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
കേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകും.