നേപിതോ: സൈനിക ഭരണത്തിനെതിരെ രൂക്ഷമായി പോരാടുന്ന തദ്ദേശീയ സായുധ സംഘങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കുമെന്നും അവരെ ഉന്മൂലനം ചെയ്യുമെന്നും മ്യാന്മർ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ് മുന്നറിയിപ്പ് നൽകി. ആംഡ് ഫോഴ്‌സസ് ദിനത്തിൽ സൈനിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സായുധ സംഘങ്ങളുമായി സന്ധിസംഭാഷണത്തിന് സാധ്യത ഇല്ല.
ഇവരുമായി ബന്ധം പുലർത്തുന്നവർക്കെതിരെയും കടുത്ത നടപടി ഉണ്ടാകും. 2021 ഫെബ്രുവരി ഒന്നിന് സൂകി സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം കൈയടക്കിയതുമുതൽ പ്രക്ഷോഭഭൂമിയാണ് ഇപ്പോൾ മ്യാന്മർ.