ഡല്‍ഹി: രാജ്യത്ത് ഇരുട്ടടിയായി ഇന്ധന വില ഇന്നും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 2021 നവംബര്‍ നാലിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്ധനവിലയില്‍ വർധിക്കാൻ തുടങ്ങിയത്.ഇന്നലെ പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടിയിരുന്നു.
യുക്രൈയ്നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്രാ എണ്ണ വില ബാരലിന് 130 ഡോളര്‍ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും ഈ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിക്കാന്‍ വീണ്ടും ആരംഭിച്ചത്.