ലക്നൗ: യു.പിയിൽ 22 മന്ത്രിമാർക്കെതിരെ ക്രിമിനൽ കേസ് നിലവിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ.ഇതിൽ ഭൂരിപക്ഷം പേർക്കുമെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ എ.ഡി.ആറാണ് ഇതുസംബന്ധിച്ച കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
45 മന്ത്രിമാരുടെ വിവരങ്ങളാണ് പരിശോധിച്ചത്.മന്ത്രിമാരിൽ 49 ശതമാനം പേർ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ 44 ശതമാനം പേർക്കെതിരെ ഗുരുതര കുറ്റകൃത്യമാണ് നിലവിൽ ഉള്ളത്. 87 ശതമാനം കോടിപതികളാണ്. ഒമ്പത് കോടിയാണ് യു.പി മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി ആസ്തി.മായങ്കേശ്വർ ശരൺ സിംഗാണ് ആസ്തിയിൽ ഒന്നാമത്. (58.07 കോടി). എം.എൽ.സിയായ ധർമ്മവീർ സിംഗിനാണ് ഏറ്റവും കുറവ് സ്വത്തുള്ളത്. 42.91 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.