കൊളംബോ: ഏഴു രാജ്യങ്ങളുടെ ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്ക് എടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇന്നു ശ്രീലങ്കയിൽ എത്തി. ഉന്നത ശ്രീലങ്കൻ നേതാക്കളുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ലങ്കയ്ക്ക് ഇന്ത്യ സഹായം നല്കിയിരുന്നു.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ബിംസ്റ്റെക്(ബേയ് ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ).