ലോസ്ആഞ്ചലസ് : 94ാമത് ഓസ്‌കാർ അവാർഡ് പ്രഖ്യാപനം ആരംഭിച്ചു. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ ഇന്ത്യൻ സമയം രാവിലെ 5.30 മുതലാണ് ചടങ്ങ് ആരംഭിച്ചത്. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിൽ ഉള്ളത്.മികച്ച സഹനടി- അരിയാനോ ഡെബാനോവെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡെബാനോയ്ക്ക് ലഭിച്ചത്.ഡ്യൂണിന് ആറ് പുരസ്‌കാരങ്ങൾ ലഭിച്ചു.
അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂൺ ആറ് പുരസ്‌കാരങ്ങൾ നേടി. ഒറിജിനൽ സ്‌കോർ, ശബ്ദലേഖനം, പ്രൊഡക്ഷൻ ഡിസൈൻ, എഡിറ്റിംഗ്, വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചിരിക്കുന്നത്.