മസ്‌കറ്റ്: 2021-22 ലെ മാതൃകാ കര്‍ഷകര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ഒമാന്‍ കൃഷിക്കൂട്ടം വിജയികള്‍ക്ക് വിതരണം ചെയ്തു. മണ്ണിലും, മണ്‍ചട്ടികളിലുമായി രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. ഒമാനിലെ മസ്‌കറ്റ് , ബാത്തിന , ബുറേമി , ദോഫാര്‍ എന്നി ഗവര്ണറേറ്റുകളില്‍ നിന്നുമുള്ള പ്രവാസികളായ കര്‍ഷക പ്രേമികള്‍ മത്സരത്തില്‍ പങ്ക് എടുത്തു. ബിന്‍സി നൗഫല്‍ ‘ഓമന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക 2021-22’ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ലിസ്സി ചാക്കോ രണ്ടാം സ്ഥാനവും സമീര്‍ പി.എ മൂന്നാം സ്ഥാനവും നേടി. ഇവര്‍ മൂവരും മണ്‍ ചട്ടി വിഭാഗത്തിലുള്ള മത്സരത്തിലാണ് പങ്ക് എടുത്തിരുന്നത്. മണ്ണിലെ കൃഷി വിഭാഗത്തില്‍ ഷൈമ സഫര്‍ പുരസ്‌കാരം നേടി . നിരവധി പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കിയും ആദരിക്കുകയുണ്ടായി. മസ്‌കറ്റിലെ ഖുറം റോസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങിലാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു.