തെരഞ്ഞെടുപ്പ് പൂർത്തിയായ അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിക്കുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. ജനുവരി എട്ട് മുതലാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്.
ഇനി മുതൽ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണമെന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി .