തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിലായി. അരുണ്‍ എന്നയാളാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്റെ വീട്ടില്‍ നിന്നും 8 ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. കുട്ടികളെ സ്കൂളില്‍ വിടാനായി ഷാജിയും ഭാര്യയും പുറത്തേക്ക് പോയ സമയത്താണ് മോഷണം നടത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ നിരവധി മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അരുണ്‍.