റിയാദ്: സൗദിയിലെ ജിദ്ദ അരാംകോ പെട്രോളിയം ഉല്‍പ്പന്ന വിതരണ സ്റ്റേഷനെതിരെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ പ്രകീര്‍ത്തിച്ച യെമന്‍ സ്വദേശി പ്രവാസി പിടിയിലായി. ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വീഡിയോ ഇയാള്‍ നവമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഹൂതികളുടെ ആക്രമണത്തെ മഹത്വവത്കരിച്ചതിനാണ് യെമന്‍ പൗരന്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.