കണ്ണൂർ: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാള്‍ക്കു കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന് സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ് കുപ്പികൊണ്ടു കുത്തേറ്റത്.
പരിയാരം മെഡിക്കല്‍ കോളജിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. ബി.ജെ.പി അനുഭാവിയായ ശരത്ത് എന്നയാളുടെ ആംബുലന്‍സ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം ഇവിടെ നിലനിന്നിരുന്നു.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ ആക്രമണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.