മുടികൊഴിച്ചിൽ ഇന്ന് പലരേും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കും. ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം, താരൻ, തെറ്റായ ഭക്ഷണക്രമം എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ മുടികൊഴിച്ചിൽ പരിഹരിക്കാം.
അയൺ, സിങ്ക്, ബയോട്ടിൻ, കാത്സ്യം എന്നിവയുടെ കുറവ് അവ അടങ്ങിയ ആഹാരം ശീലമാക്കുക.നട്സ്, സീഡ്സ്, ഗ്രീൻ പീസ്, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി പോഷകക്കുറവ് പരിഹരിക്കാവുന്നതാണ്.
ഇരുമ്പ്, വിറ്റാമിൻ കെ, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മുടി കൊഴിച്ചിൽ കുറയ്ക്കാൻ ചീര ഏറ്റവും ഫലപ്രദമാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി എന്നിവ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന രണ്ട് പ്രധാന സൂക്ഷ്മ പോഷകങ്ങളാണ്.