ഇരിങ്ങാലക്കുട: കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ച നിലയിൽ. എടതിരിഞ്ഞി ചെട്ടിയാലിനു അടുത്തായി താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത് . വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു. തൊണ്ടയില്‍ റബ്ബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. സഹോദരി-ഇനിയ