ഡല്‍ഹി: കയറ്റുമതിയില്‍ രാജ്യം ചരിത്രനേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള തന്റെ ആദ്യ ‘മന്‍ കി ബാത്തില്‍’ ചരിത്ര നേട്ടത്തിന് എല്ലാ ഇന്ത്യക്കാരെയും നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു . 400 ബില്യണ്‍ ഡോളര്‍ കയറ്റുമതി എന്ന ലക്ഷ്യം രാജ്യം കൈവരിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.
‘കഴിഞ്ഞയാഴ്ച, ഇന്ത്യ 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി എന്ന ലക്ഷ്യം കൈവരിച്ചു. ആദ്യം ഇത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയമായി തോന്നുമെങ്കിലും അതിനേക്കാള്‍ ഇത് ഇന്ത്യയുടെ കഴിവും സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനര്‍ത്ഥം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം ലോകത്ത് ഉയരുന്നു.’ എന്നും അദ്ദേഹം മന്‍ കി ബാത്തില്‍ വ്യക്തമാക്കി.