തിരുവനന്തപുരം: നടൻ വിനായകന്റെ പരാമർശവും തുടർന്നുണ്ടായ വിവാദങ്ങളിലും പ്രതികരണവുമായി നടി നവ്യ നായർ. വിനായകന്റെ പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും നവ്യ പറഞ്ഞു. അവിടെ ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതന്നും അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി.
കൂടെ അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നതായി നവ്യാ നായര്‍ പറഞ്ഞു.വിനായകന്‍ പറഞ്ഞതു തെറ്റായിപ്പോയെന്ന് നവ്യ നായര്‍ പറയുന്നതായും അവർ പറഞ്ഞു.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണവുമായി രഗത്തെത്തിയത്. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമര്‍ശത്തില്‍ നിശബ്ദത പാലിച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നിരുന്നു.
വിനായകന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വേദിയില്‍ നവ്യയും ഉണ്ടായിരുന്നു. ഇതിനെതിരെ അവര്‍ എന്തുകൊണ്ട് ആ സമയത്ത് പ്രതികരിച്ചില്ലെന്ന് സമൂഹമാധ്യമങ്ങളിലടക്കം ചോദ്യമുയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് നടി പ്രതികരണവുമായി എത്തിയത്.അവിടെ ഒരുപാട് പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും ചോദിക്കുന്നത് തന്നോടാണ്. അന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിനായകന്‍ നടത്തിയ പരാമര്‍ശം തെറ്റാണ്. സിനിമയില്‍ ഒപ്പം അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നു, നവ്യ പറഞ്ഞു.
വിഷയത്തില്‍ കഴിഞ്ഞ ദിവസം ക്ഷമാപണവുമായി വിനായകന്‍ രംഗത്ത് വന്നിരുന്നു.നമസ്‌കാരം ,ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും ിനായകൻ പറഞ്ഞു.