ന്യൂഡൽഹി: ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍. ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇസ്ലാമിക വിശ്വാസത്തിൽ ഹിജാബ് അനിവാര്യമല്ലെന്ന കർണാടക ഹൈക്കോടതിയുടെ കണ്ടെത്തൽ തെറ്റാണെന്നും ഈ ഉത്തരവ് ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ക്രൂരമായ നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവര്‍ത്തനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.
മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും ശിരോവസ്ത്രമുപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിക്കുന്നതായും ഹർജിയിൽ പറയുന്നു.