ന്യൂഡൽഹി; രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 1421 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത കണക്കിൽ നിന്ന് 14 ശതമാനം കുറവാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 4,30,19,453 ആയി. നിലവിൽ രോഗബാധിതർ 16,187 പേരാണ്. 149 പേർ ഇന്നലെ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണം 5,21,004 ആയി.
കേരളത്തിലും കോവിഡ് കേസുകൾ കുറയുകയാണ്. അഞ്ഞൂറിൽ താഴെയാണ് ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് കണക്ക്. സംസ്ഥാനത്ത് ഇന്ന് 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 693 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകൾ പരിശോധിച്ചു.