ന്യൂഡൽഹി;റേഡിയോ പരിപാടിയായ മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുക. മൻകി ബാത്തിന്റെ 87ാം അദ്ധ്യായം ആണ് ഇന്ന്.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മൻകി ബാത്ത് ആണ് ഇന്ന് നടക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലും നൽകിയ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി ജനങ്ങൾക്ക് നന്ദി അറിയിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ മൻകി ബാത്ത് കേൾക്കും. അദ്ദേഹത്തിനൊപ്പം യമുനാ വിഹാർ മണ്ഡലിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും മൻകി ബാത്തിന്റെ ശ്രോതാക്കളാകും.