റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ നാറ്റോയുടെ സഹായം വീണ്ടും അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി. നാറ്റോയുടെ ടാങ്കുകൾ വിമാനങ്ങൾ എന്നിവയുടെ 1% മാത്രമേ രാജ്യം ആവശ്യപ്പെടുന്നുള്ളൂ. റഷ്യൻ മിസൈലുകളെ റൈഫിളുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് വെടിവയ്ക്കാൻ കഴിയില്ല. ടാങ്കുകളും വിമാനങ്ങളും ഇല്ലാതെ മരിയുപോളിനെ രക്ഷിക്കുന്നത് അസാധ്യമാണെന്ന് സെലെൻസ്‌കി.
സഹായത്തിനായി 31 ദിവസമായി കാത്തിരിക്കുകയാണെന്ന് സെലെൻസ്കി പറഞ്ഞു. നിരവധി രാജ്യങ്ങൾ കവചിത, വിമാനവേധ മിസൈലുകളും ചെറു ആയുധങ്ങളും അയക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇവ കീവിൽ എത്തിക്കാൻ ടാങ്കുകളും വിമാനങ്ങളും ആവശ്യമാണ്. ഇത് യുക്രൈന്റെ സ്വാതന്ത്ര്യത്തിന് മാത്രമല്ല, യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളതാണ്. യൂറോ-അറ്റ്ലാന്റിക് സഖ്യം ഭരിക്കുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.