ഇടുക്കി; മൂലമറ്റത്തുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്. വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മൂലമറ്റം അശോക ജംഗ്ഷനിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സനലിന് തലയ്ക്കാണ് വെടിയേറ്റത്. ഫിലിപ്പിന് തോക്ക് കൈവശം വെയ്ക്കാന്‍ ലൈസന്‍സുണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.