തിരുവനന്തപുരം: സഹകരണബാങ്കുകൾ ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദേശീയ പണിമുടക്ക് ആയതിനാലാണ് ഞായറാഴ്ച സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നത്.
ശനിയും ഞായറും സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ സഹകരണ രജിസ്ട്രാർ നിർദേശം നൽകിയിരുന്നു. ഈ ദിവസങ്ങളിലെ അവധി റദ്ദാക്കിക്കൊണ്ട് സഹകരണ രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.