അമൃത്സർ: മൂന്ന് പാക്കിസ്ഥാൻ തടവുകാരെ ഇന്ത്യ മോചിപ്പിച്ചു. മൂന്ന് തടവുകാരോടൊപ്പം ഒരു കുട്ടിയെയും കേന്ദ്രസർക്കാർ പാക്കിസ്ഥാനിലേക്ക് വിട്ടയച്ചു.
സമീറ, അഹമ്മദ് രാജ, മുർത്തജ അജ്ഗർ എന്നിവരെയാണ് മോചിപ്പിച്ചത്. സമീറയുടെ കുട്ടിയാണ് ഇവർക്കൊപ്പം ഉള്ളത്. അട്ടാരി വാഗാ അതിർത്തിയിലൂടെയാണ് ഇവരെ പാക്കിസ്ഥാനിലേക്ക് അയച്ചത്.
സമീറ ഗർഭിണിയായിരിക്കെ ബംഗളൂരുവിൽനിന്നാണ് പിടിയിലായത്. മൂന്നര വർഷത്തേക്ക് സമീറയെ ശിക്ഷിച്ചിരുന്നു. ശിക്ഷാ നടപടികൾ പൂർത്തിയായശേഷമാണ് ഇവരെ വിട്ടയത്.