ലക്നോ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവാകും. ശനിയാഴ്ച ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ അഖിലേഷിനെ നിയമസഭ പാർട്ടി നേതാവായി തെരഞ്ഞെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കർഹാലിൽനിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അസംഗഢിലെ എംപി സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അഖിലേഷിന്റെ നീക്കം.
യുപി തെരഞ്ഞെടുപ്പിൽ 111 സീറ്റുകൾ നേടി അഖിലേഷിന്റെ പാർട്ടി രണ്ടാമതെത്തിയിരുന്നു. 255 സീറ്റുകൾ നേടിയാണ് ബിജെപി തുടർഭരണം ഉറപ്പാക്കിയത്.