തിരുവനന്തപുരം : ബാറിൽ ജീവനക്കാരുമായുള്ള തർക്കത്തിനൊടുവിൽ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ. ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്. നാല് ദിവസം മുൻപായിരുന്നു സംഭവം നടന്നത്.
മാർച്ച് 22ന് രാത്രിയായിരുന്നു ബാറിൽ തർക്കം ഉണ്ടായത്. വെള്ളിയാഴ്ച ഉറങ്ങുന്നതിനിടെ ഇയാളുടെ ആരോഗ്യനില മോശമായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബാറിൽ നിന്ന് മർദനമേറ്റത് സംബന്ധിച്ച് ബൈജു പോലീസിൽ പരാതി നൽകിയിട്ടില്ല. സംഭവ ദിവസം ബാർ മാനേജർ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.