കൊൽക്കത്ത: ബിർഭൂം കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം അരംഭിച്ചു. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കേസന്വേഷണം സിബിഐ ഒടുവിൽ ഏറ്റെടുത്തത്.സംഭവം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിനായി എത്തിയിട്ടുണ്ട്.
ഡിഐജി അഖിലേഷ് സിങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ എത്തിയത്. ന്യൂഡൽഹിയിൽ നിന്നുള്ള കേന്ദ്ര ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുണ്ട്. ഇവരെയും കോടതി തന്നെയാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം, 21 പേരാണ് ഇതുവരെ അറസ്റ്റിലായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്കുള്ള പ്രതികാരമായിട്ടാണ് കൂട്ടക്കൊല അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ അക്രമികൾ മർദിക്കുകയും ജീവനോടെ തീവയ്ക്കുകയുമായിരുന്നു.