കീവ്: യുക്രെയിനിൽ ആക്രമണം നടത്തുന്ന റഷ്യയുടെ ഒരു ആർമി കമാൻഡർ സ്വന്തം സൈന്യത്താൽ തന്നെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. റഷ്യയുടെ 37-ാമത് മോട്ടോർ റൈഫിൾ ബ്രിഗേഡിലെ കേണൽ മെഡ്‌വെചെക്ക് ആണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ അപകടങ്ങളിൽ അസ്വസ്ഥരായ സൈന്യം സ്വന്തം കേണലിനെ കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.സെെന്യം ടാങ്കർ കയറ്റി കമാൻഡറെ കൊന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ടാങ്കർ കയറ്റിയിറക്കിയതോടെ ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കമാൻഡറെ ഉടൻ തന്നെ ബെലൂറസിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ കമാൻഡർ ഇപ്പോഴും ജീവനോടെയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.