ആലപ്പുഴ: കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശൻ. കെ റെയിലിനെതിരായ പ്രതിപക്ഷ സമരത്തിനെ വെള്ളാപ്പള്ളി നടേശൻ പരോക്ഷ വിമർശനിച്ചു. രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി കൂടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നതെന്നാണ് രൂക്ഷ വിമര്‍ശനം.
രാഷ്ട്രീയക്കാർ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോ എന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. സമരത്തിന് പിന്നിൽ തീവ്രവാദികൾ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാം. നിയമ ലംഘനം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണ്. വിവാദങ്ങൾ രാഷ്ട്രീയ പാർട്ടിക്കാർ ചർച്ച ചെയ്ത് തീർക്കേണ്ടതാണ്. സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.